കരുനാഗപള്ളി. പാവുമ്പ കാളിയൻ ചന്തയിൽ നിന്നും പിൻവലിച്ച ബീവറേജ്‌സ് ഔട്ട് ലെറ്റ് തിരികെ 3ആമതും കൊണ്ടുവരാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധം ശക്തം. ജനനിബിഡമായ പ്രദേശത്ത് ബിവ് റേജ് സ് ഓട്ട് ലറ്റ് കൊണ്ടുവരുന്നതിനെതിരെ എക്സൈസ് സി.ഐ ഓഫീസിന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ച കൊണ്ടാണ് പ്രതി ഷേധം ശക്തമാക്കിയത്.ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വീണ്ടും സ്ഥാപനം കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നത്. ഉന്നതങ്ങളിലെ പിടിപാട് കൊണ്ട് വീണ്ടും വരുന്നു എന്നറിഞ്ഞതിൽ പ്രതിഷേധിച്ചു കൊണ്ടാണ് പരിസര വാസികൾ ധർണ്ണ സംഘടിച്ചത്. ബെവ്കോ ഒാട്ട് ലെറ്റിനെതിരെ രൂപം കൊണ്ട മദ്യ വിരുദ്ധ ജനകീയ സമതിയിലെ അംഗങ്ങളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. , കാളിയൻ ചന്ത മാർക്കറ്റ്, വിപണന കേന്ദ്ര o, 2 കോളനികൾ, സ്കൂളുകൾ, ക്രിസ്ത്യൻ, മുസ്ലിം, ദേവാലയങ്ങൾ എന്നിവ സ്ഥിതി ചെയ്യുന്ന പാവുമ്പ യുടെ ഹൃദയഭാഗത്തു ഈ ഔട്ട്ലെറ്റ് വന്നാൽ സമാധാനം നഷ്ടപ്പെടും, സ്കൂളിൽ പോകുന്ന കുട്ടികൾക്ക് വഴിനടക്കാൻ പോലും ആകില്ല എന്ന സാഹചര്യത്തിലാണ് പ്രദേശവാസികൾ മൂന്നാം ഘട്ട സമരത്തിലേക്ക് കടന്നത്. എക്സൈസ് ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ മദ്യ വിരുദ്ധ സമിതി പ്രസിഡന്റ് ട്വിങ്കിൾ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ജനകീയ സമരസമിതി രക്ഷാധികാരി പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. മായന്നു രേഷ്, റജീന ,ഉണ്ണികൃഷ്ണൻ., വിജയലക്ഷമി . രാജലക്ഷമി തുടങ്ങിയവർ സംസാരിച്ചു. ഔട്ട് ലറ്റ് കൊണ്ടുവരാനുള്ള ശ്രമം തുടർന്നാൽ ഓണക്കാലം നോക്കാതെഅനിശ്ചിത കാല നിരാഹാര സമരം വരെ നടത്താനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ






































