കൊല്ലം.16 കാരിയെ ATM കൗണ്ടറിനുള്ളിൽ വച്ച് ലൈംഗികാതിക്രമം നടത്തിയ 45 കാരൻ പിടിയിൽ.. മയ്യനാട് തട്ടാമല സ്വദേശി അനിരുദ്ധനാണ് പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം രാവിലെ 8 മണിയോടെയായിരുന്നു സംഭവം.പോക്സോ കേസ് രജിസ്റ്റർ ചെയ്ത പോലീസ് ATM ലെ CCTV പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞു
അതിക്രത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ രാത്രിയോടെ പോലീസ് പിടികൂടി.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.






































