കൊല്ലം: കാപ്പാ നിയമപ്രകാരം നിരോധന ഉത്തരവ് ലംഘിച്ച പ്രതിയെ ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തു. വടക്കേവിള മണക്കാട് ഐക്കനഗര്‍ 194 കല്ലുവിള വീട്ടില്‍ രഞ്ജിത്ത് ആണ് അറസ്റ്റിലായത്. ഇരവിപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നാല് ക്രൈംകേസുകളില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ഇയാളെ സിറ്റി പരിധിയില്‍ പ്രവേശിക്കുന്നത് തടയണമെന്നുള്ള റിപ്പോര്‍ട്ട് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ കിരണ്‍ നാരായണ്‍ തിരുവനന്തപുരം റേഞ്ച് ഡിഐജിക്ക് നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ജൂലൈ 29 മുതല്‍ ആറുമാസത്തേക്ക് കൊല്ലം ജില്ലാ പോലീസ് മേധാവിയുടെ അധികാരപരിധിയില്‍ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഡിഐജി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ 19ന് ഇരവിപുരം വഞ്ചിക്കോവിലില്‍ പ്രതി എത്തിയതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇരവിപുരം എസ്‌ഐ ജയേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
































