ആട്ടോറിക്ഷകളില്‍ പരിശോധന കര്‍ശനമാക്കി പോലീസും മോട്ടോര്‍വാഹന വകുപ്പും

Advertisement

കൊല്ലം: നഗരത്തില്‍ ആട്ടോറിക്ഷ പരിശോധന കര്‍ശനമാക്കി. കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ സിറ്റി പോലീസും മോട്ടോര്‍വാഹന വകുപ്പും സംയുക്തമായിട്ടാണ് പരിശോധന നടത്തിയത്. രാവിലെ തുടങ്ങിയ പരിശോധന രാത്രി വരെ നീണ്ടു.
കൊല്ലം ചിന്നക്കട, വെള്ളയിട്ടമ്പലം, കല്ലുംതാഴം, മേവറം, കരിക്കോട്, പള്ളിമുക്ക് എന്നീ സ്ഥലങ്ങള്‍ കേന്ദീകരിച്ചായിരുന്നു കൊല്ലം സബ്ബ് ഡിവിഷനിലെ എസ്‌ഐമാരുള്‍പ്പെട്ട സംഘത്തിന്റെ പരിശോധന. മീറ്ററില്ലാതെ ഓടിയ 71 ആട്ടോറിക്ഷള്‍ക്ക് പിഴയിട്ടു. മോട്ടോര്‍വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ 22 ആട്ടോറിക്ഷകള്‍ക്കാണ് പിഴ ഈടാക്കിയത്. കോര്‍പറേഷന്‍ പരിധിയില്‍ മീറ്റര്‍ ഇടാതെ ഓടുന്ന ആട്ടോറിക്ഷകള്‍ക്ക് എതിരെ പൊതുജനങ്ങളില്‍ നിന്നും മറ്റും വ്യാപക പരാതി ഉയര്‍ന്നിരുന്നു. ചെറിയ ദൂരമുള്ള ഓട്ടങ്ങള്‍ ഡ്രൈവര്‍മാര്‍ ഓട്ടംപോകുന്നില്ലാ എന്നുള്ള പരാതിയും ഉണ്ട്. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും ഫൈന്‍ ഈടാക്കിയ ആട്ടോറിക്ഷകള്‍ വീണ്ടും അതേ കുറ്റകൃത്യം ചെയ്യുകയാണെങ്കില്‍ പിഴ ഇരട്ടിയാക്കുമെന്നും ഉദ്യോസ്ഥര്‍ അറിയിച്ചു.

Advertisement