കൊല്ലം: ലഹരിക്കടത്ത് പ്രതിയെ കരുതല്‍ തടങ്കലിലാക്കി. വെള്ളിമണ്‍ ഇടവട്ടം ചേരിയില്‍ ശൈവം വീട്ടില്‍ അനിലാ രവീന്ദ്രന്‍ (33) നെയാണ് സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ ഉത്തരവ് പ്രകാരം ഇന്നലെ കരുതല്‍ തടങ്കലിലാക്കിയത്. അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വന്ത് സിന്‍ഹ ആണ് ഉത്തരവിറക്കിയത്.
നിലവില്‍ ഇവര്‍ എംഡിഎംഎ കടത്തിയ കേസുകളില്‍ പ്രതിയാണ്. 2021ല്‍ തൃക്കാക്കര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ എംഡിഎംഎയും, ഹാഷിഷ് ഓയിലുമായും 2025ല്‍ ശക്തികുളങ്ങര പോലീസ് സ്റ്റേഷന്‍ പരിധിയിയിലെ ആല്‍ത്തറമൂട് ജംഗ്ഷനില്‍ എംഡിഎംഎയുമായും പിടിയിലായിട്ടുണ്ട്. കേസിലും പ്രതിയാണ്. ഈ വര്‍ഷം കൊല്ലം സിറ്റി പരിധിയില്‍ ഇത്തരം ഉത്തരവ് പ്രകാരം കരുതല്‍ തടങ്കലിലാവുന്ന ആറാമത്തെ ആളാണ് അനിലാ രവീന്ദ്രന്‍. ഒരാഴ്ച മുമ്പ് കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ അളമന്‍സൂര്‍ എന്നയാളിനെ കരുതല്‍ തടങ്കല്‍ ഉത്തരവ് പ്രകാരം അറസ്റ്റ് ചെയ്തിരുന്നു. രേഖകളില്‍ ഒപ്പിടിക്കുന്നതിനിടയില്‍ ഇയാളുടെ ഭാര്യ ബൈക്കിലെത്തി അജുമന്‍സൂറിനെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ടാം ദിവസം കസ്റ്റഡിയില്‍ നിന്ന് രക്ഷപെട്ട അളമന്‍സൂറിനേയും സഹായിച്ച ഭാര്യ ബിന്‍ഷയേയും തമിഴ്‌നാട്, കര്‍ണ്ണാടക ബോര്‍ഡറായ ഉദയഗിരിയ്ക്കടുത്തുള്ള തൊപ്പൂര്‍ എന്ന സ്ഥലത്ത് വച്ച് കിളികൊല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
































