കൊല്ലം: മുന്‍വിരോധത്താല്‍ യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി പിടിയിലായി. മുഖത്തല ശ്രീജിത്ത് ഭവനത്തില്‍ ശ്രീജിത്ത് (ശ്രീക്കുട്ടന്‍, 27) ആണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്.
കുറുമണ്ണ സ്വദേശിയായ യുവാവിനെ പ്രതിക്ക് ജോലി നഷ്ടപ്പെടാന്‍ കാരണക്കാരനായെന്ന് ആരോപിച്ച് വീട്ടില്‍ കയറി ആക്രമിച്ച് ഗുരതരമായി പരിക്കേല്‍പ്പിച്ചു. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത കൊട്ടിയം പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
കൊട്ടിയം പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രദീപിന്റെ നേതൃത്വത്തില്‍ എസ്‌ഐ നിഥിന്‍ നളന്‍, സിപിഒമാരായ പ്രവീണ്‍ ചന്ദ്, സന്തോഷ്‌ലാല്‍, സുബിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
































