കരുനാഗപ്പള്ളി: പോലീസ് നടത്തിയ ലഹരിപരിശോധനയില്‍ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിലായി. തഴവ വിളയില്‍ കിഴക്കതില്‍ അനന്തു (27) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭവനയുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ കരുനാഗപ്പള്ളി മാര്‍ക്കറ്റിന് സമീപത്ത് കാറില്‍ വില്‍പ്പനയ്ക്കായി എത്തിച്ച 12.75 ഗ്രാം എംഡിഎംഎയും 380 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്.
കരുനാഗപ്പള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്‌ഐ സുരേഷ്‌കുമാര്‍ എഎസ്‌ഐ സാബു, എസ്‌സിപിഒ ബഷീര്‍ഖാന്‍, സിപിഒമാരായ സച്ചു, ഗ്രീഷ്മ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
































