ചാത്തന്നൂര്‍: ഓണം കൊഴുപ്പിക്കാന്‍ സൂക്ഷിച്ച കോടയും ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. പരിശോധനയ്ക്കിടയില്‍ പ്രതി ഓടി രക്ഷപ്പെട്ടു. കല്ലുവാതുക്കല്‍ വേളമാനൂര്‍ പുത്തന്‍ വിളയില്‍ ചിറക്കര കോണത്ത് വീട്ടില്‍ രവീന്ദ്രന്‍ പിള്ളയുടെ മകന്‍ സുനില്‍കുമാര്‍ (44)നെ പ്രതിയാക്കി എക്‌സൈസ് കേസെടുത്തു.
വാറ്റിയെടുത്ത ഒന്നര ലിറ്റര്‍ ചാരായവും 50 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. ജില്ലാ എക്‌സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് വാറ്റുചാരായവും കോടയും കപിടികൂടിയത്. നിരവധി അബ്കാരി കേസുകളില്‍ പ്രതിയായ സുനില്‍കുമാര്‍ കഴിഞ്ഞ മേയ് മാസത്തിലും സമാന രീതിയില്‍ പിടിയിലായിരുന്നു. ആ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം വീണ്ടും ചാരായം വാറ്റ് തുടങ്ങുകയായിരുന്നു.
































