പാവുമ്പയിൽ വയോധികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Advertisement

കരുനാഗപ്പള്ളി:പാവുമ്പയിൽ വയോധികയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പാവുമ്പ തേജസിൽ ആർ.സി നായരുടെ ഭാര്യ രാജാമണിയമ്മയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന് രാവിലെ 11. മണിയോടെയാണ് രാജാമണിയമ്മയെ മുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.മകൻ സമീപത്തെ വീട്ടിലെത്തി മാതാവ് തൂങ്ങി നിൽക്കുന്നതായി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അയൽവാസികൾ കരുനാഗപ്പള്ളി പോലീസിൽ വിവരം അറിയിച്ചു.സ്ഥലത്തെത്തിയ കരുനാഗപ്പള്ളി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.എന്നാൽ സമീപത്തെ മുറിയിൽ രക്തപാടുകൾ കാണുന്നതായും, കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുമെന്നും കരുനാഗപ്പള്ളി പോലീസ് പറഞ്ഞു.

Advertisement