കൊല്ലം. ലഹരിപരിശോധനയ്ക്കിടെ എക്സൈസ് ഇൻസ്പെക്ടറെ കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ചസംഭവത്തിൽ പ്രതിക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസിറക്കി. സംഭവത്തിനുശേഷം രക്ഷപ്പെട്ട കിളികൊല്ലൂർ തട്ടാർകോണം ലാവണ്യയിൽ അദ്വൈതിന് വേണ്ടിയാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.
എക്സൈസ് ഇൻസ്പെക്ടറുടെ പരാതിയിൽ കിളികൊല്ലൂർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ പിടികൂടാനായില്ല.തുടർന്നാണ് പ്രതിക്കെതിരേ പോലീസ് കഴിഞ്ഞദിവസം ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്.
മാർച്ച് 24-ന് കിളികൊല്ലൂർ കല്ലുംതാഴത്താണ് കേസിനാസ്പദമായ സംഭവം.






































