കടയ്ക്കല്‍. സിപിഎം കോൺഗ്രസ് സംഘർഷത്തിനറുതിയില്ല. കോൺഗ്രസ് പാർട്ടി ഓഫീസുകൾക്ക് നേരെ വീണ്ടും ആക്രമണം. കാറ്റാടിമൂട്ടിലുള്ള കോൺഗ്രസ് പാർട്ടി ഓഫീസ് അടിച്ചു തകർത്തു. ഇന്നലെ നടന്ന സംഘർഷത്തിൽ സിപിഐഎം കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിനു കേസെടുത്തു. രണ്ടു കോൺഗ്രസ് പ്രവർത്തകർ റിമാൻഡിൽ. അക്രമത്തിൽ പരിക്കേറ്റവരെ കെപിസിസി പ്രസിഡന്റ് ഇന്ന് സന്ദർശിക്കും. സിപിഐഎമ്മിന്റെ പ്രതിഷേധ പ്രകടനം വൈകിട്ട്.
ഇന്നലെ രാത്രി 11.30 ന് ശേഷമായിരുമായിരുന്നു കോൺഗ്രസ് പാർട്ടി ഓഫീസിന് നേരെ വീണ്ടും ആക്രമണമുണ്ടായത്. കാറിലും ബൈക്കുകളിലുമായി എത്തിയ ഒരു കൂട്ടം ആളുകളാണ് അക്രമം നടത്തിയത്. കാറ്റാടിമൂട് പാർട്ടി ഓഫീസും കൊടിമരവും തകർത്തു. സിപിഐഎം പ്രവർത്തകരെ ആക്രമിച്ച കേസിൽ ചിതറ സ്വദേശികളായ സുൽഫിക്കർ, സമീ എന്നിവരെ റിമാൻഡ് ചെയ്തു. സംഘർഷത്തിനിടെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വിഥുനെ കുത്തി പരുക്കേൽപ്പിച്ച കേസിൽ 5 കോൺഗ്രസ് നേതാക്കന്മാരെയും കണ്ടാലറിയാവുന്ന നാലുപേർക്കെതിരെയുമാണ് പ്രതി ചേർത്തിട്ടുള്ളത്. ആൻസർ അഹമ്മദ്, ഷംബി ഷമീർ, അമൽ തുമ്പമൺതൊടി, ഏറ്റു ഇസഡ് നിസാം, ഷമീർ കുമ്മിൾഎന്നിവരാണ് പ്രതികൾ.
കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ സിപിഐഎമ്മിലെ
24 പേർക്കെതിരെയാണ് കേസ്. സുബലാൽ കാർത്തിക്, വികാസ്, ദീപു ഗഫൽ, ആർഎസ് ബിജു, പത്മകുമാർ,സഫീർ, ഷിബു എന്നീഎന്നീ 10 പേർക്കെതിരെയും കണ്ടാലറിയാവുന്ന 15 പേർക്കെതിരെയും ആണ് കേസ്. അക്രമത്തിൽ പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകരെയും സിപിഎം തകർത്ത പാർട്ടി ഓഫീസുകളും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇന്ന് സന്ദർശിക്കും. ഇന്ന് വൈകിട്ടും സിപിഎമ്മിന്റെ പ്രതിഷേധ പ്രകടനം നടക്കും.






































