ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന നിയുക്തി 2025′ തൊഴില്‍ മേള ഓഗസ്റ്റ് 23-ന് കൊട്ടാരക്കര സെന്റ് ഗ്രിഗ്രോറിയസ് കോളേജില്‍ നടത്തും. തൊഴില്‍ മേളയുടെ ഉദ്ഘാടനം ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ നിര്‍വഹിക്കും. വിവിധ മേഖലകളിലായി 1500-ത്തിലധികം ഒഴിവുകളുമായി 20-ല്‍പരം സ്വകാര്യ സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കും. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് മേള. എസ്.എസ്.എല്‍.സി മുതല്‍ മുകളിലേക്കുള്ള എല്ലാ യോഗ്യതകളുള്ളവര്‍ക്കും തൊഴില്‍ മേളയില്‍ പങ്കെടുക്കാം. പ്രായപരിധി: 18-നും 50-നും മധ്യേ. ഫോണ്‍ : 8281359930, 8304852968.
































