ഇന്ത്യയിൽ തന്നെ ഉന്നത വിദ്യാഭ്യാസത്തിന് വിദ്യാർത്ഥികൾ ശ്രമിക്കണം: കെ. സി. വേണുഗോപാൽ എംപി

Advertisement

കരുനാഗപ്പള്ളി. കേരളത്തിലെ വിദ്യാർത്ഥികൾ ഉന്നത പഠനത്തിനായി വിദേശ സർവകലാശാലകളെ ആശ്രയിക്കുന്ന രീതിയിൽ മാറ്റം ഉണ്ടാകണമെന്നും കേരളത്തിലും ഇന്ത്യയിലും ഉന്നത വിദ്യാഭ്യാസം നേടുന്നതിനുള്ള നൂതന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടാകണമെന്നും കെസി വേണുഗോപാൽ എംപി അഭിപ്രായപ്പെട്ടു. അതിനായി വിദേശ സർവകലാശാലകൾക്ക് സമാനമായ സ്ഥാപനങ്ങൾ കേരളത്തിലും ഇന്ത്യയിലും രൂപവൽക്കരിക്കപ്പെട്ട് വരണമെന്നും കെസി വേണുഗോപാൽ എംപി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസം രാഷ്ട്രത്തിന്റെ പുരോഗതിക്കും സാമൂഹ്യ സേവനത്തിനും വേണ്ടി ക്കൂടി ആകണമെന്നും അഭിപ്രായപ്പെട്ടു. സി ആർ മഹേഷ് എംഎൽഎ മെറിറ്റ് അവാർഡ് 2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി സി.ആർ മഹേഷ് എംഎൽഎ നടത്തുന്ന സഹായങ്ങളെയും പ്രവർത്തനങ്ങളെയും എംപി അനുസ്മരിച്ചു.ആയിരത്തിൽ പരം വിദ്യാർഥികൾക്കാണ് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികൾക്ക് മെമെന്റോ നൽകി ആദരിച്ചത്. കൂടാതെ ഉന്നത വിജയം കരസ്ഥമാക്കിയ സ്കൂളുകൾക്കും പ്രത്യേക മെമെന്റോ നൽകി ആദരിച്ചു.സി ആർ മഹേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ പടിപ്പുര ലത്തീഫ്,കൊല്ലം സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണൻ, , ഗാന്ധി ഭവൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വിൻസന്റ്, വിവിധ രാഷ്ട്രീയ സാമൂഹ്യ നേതാക്കന്മാർ എന്നിവർ പങ്കെടുത്തു. സജീവ് മാമ്പറ നന്ദി രേഖപ്പെടുത്തി. അവാർഡ് വിതരണത്തോട നുബന്ധിച്ച് പത്തനാപുരം ഗാന്ധിഭവൻ നേതൃത്വത്തിൽ ലഹരിക്ക്‌ എതിരായുള്ള സന്ദേശമായി സുപ്രസിദ്ധ മജീഷ്യൻ പ്രൊഫ. സാമ്രാജ് മാജിക് ഷോയും അവതരിപ്പിച്ചു.

Advertisement