കരുനാഗപ്പള്ളി: കുളത്തിന്റെ ചുറ്റുമതിലിലെ അലൂമിനിയം ഗ്രിൽ മോഷണം നടത്തിയ പ്രതികൾ പിടിയിൽ. മരു:സൗത്ത് പാപ്പൻ പറമ്പിൽ നാദിർഷ (28), മരൂ :സൗത്ത് കുറ്റിയിൽ വടക്കത്തിൽ ഷാനവാസ് (29) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.കരുനാഗപ്പള്ളി നഗരസഭ 33ാം വാർഡിൽ പള്ളിക്കൽ കുളത്തിന്റെ സംരക്ഷണത്തിന് ചുറ്റുമതിലായി നിർമ്മിച്ച അലൂമിനിയം ഷീറ്റുകൾ നിരന്തരം മോഷണം പോയി കൊണ്ടിരുന്നതാണ്.ഇതിനെതിരെ കരുനാഗപ്പള്ളി നഗരസഭ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുകയും കുളത്തിന്റെ പരിസരത്തിലുള്ള സിസിടിവികളും മറ്റും പരിശോധിച്ചതിൽ പ്രതികളെ തിരിച്ചറിയുകയും ഇവരെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു.പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.കരുനാഗപ്പള്ളി എസ്എച്ച് ബിജു.വിയുടെ നേതൃത്വത്തിൽ എസ്ഐമാരായ ഷമീർ,ആഷിക്, സജികുമാർ,എസ്സിപി ഓ ഹാഷിം, സിപിഒ സജീന എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
































