പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ  പീഡിപ്പിച്ച 60 വയസ്സുകാരന് 23 വർഷം കഠിനതടവും 205000 രൂപ പിഴയും

Advertisement

ശൂരനാട് : പ്രായപൂർത്തിയാകാത്ത  പെൺകുട്ടിയെ ലൈംഗിക അതിക്രമം നടത്തി പീഡിപ്പിക്കുകയും, ഭീഷണിപ്പെടുത്തി നഗ്ന ചിത്രങ്ങൾ പകർത്തുകയും ചെയ്ത കേസിൽ 60 വയസ്സുകാരന് 23 വർഷം കഠിനതടവും 205000 രൂപ പിഴയും.
ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ നേടിയത്ത് വീട്ടിൽ സത്യൻനെയാണ് കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് സമീർ എ ശിക്ഷിച്ചത്. പിഴ ഒടുക്കാത്ത പക്ഷം ഒന്നര വർഷം കഠിനതടവിനും ശിക്ഷ വിധിച്ചിട്ടുണ്ട്. അതിജീവത സ്കൂളിലെ കൗൺസിലിംഗ് സമയം കൗൺസിലർമാർ നൽകിയ ഫോൺ നമ്പറിൽ വിളിച്ചു ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിച്ചതിനെ തുടർന്ന് ശൂരനാട് പോലീസ് 2023 ൽ രെജിസ്റ്റർ ചെയ്ത കേസ് ആണ് ഇത്. സമാനമായ മറ്റൊരു കേസിൽ പ്രതി ഇപ്പോൾ ശിക്ഷ അനുഭവിച്ചു വരുകയാണ്. ശൂരനാട് പോലീസ് സ്റ്റേഷൻ ഇൻപെക്ടർ മാരായ സുധീഷ് കുമാർ. എസ്, ജോസഫ് ലിയോൺ എന്നിവരാണ് ഈ കേസിന്റെ അന്വേഷണം നടത്തിയിട്ടുള്ളത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എൻ.സി പ്രേംചന്ദ്രൻ ഹാജരായി. പ്രോസിക്യൂഷൻ സഹായി ആയി അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ മേരി ഹെലൻ. ആർ ചുമതല നിർവഹിച്ചിട്ടുള്ളതാണ്.

Advertisement