എന്‍ എച്ച് 66 കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും ലഭിക്കേണ്ട നഷ്ടപരിഹാരവും പുനരധിവാസ പാക്കേജും നടപ്പിലാക്കണം

Advertisement

കരുനാഗപ്പള്ളി: എന്‍.എച്ച് 66 കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും ലഭിക്കേണ്ട നഷ്ടപരിഹാരവും പുനരധിവാസ പാക്കേജും നടപ്പിലാക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറായിട്ടില്ലെങ്കില്‍ യു.എം.സി ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ സംസ്ഥാന ട്രഷറര്‍ നിജാംബഷി പറഞ്ഞു. ഹൈവേ വികസനവുമായി ബന്ധപ്പെട്ട് എൽ.എ.എൻ.എച്ച്.എ.ഐ യുടെ തീരുമാന പ്രകാരമുള്ള യു ടേണുകൾ കൂടാതെ ടൗണിന്റെ ഹൃദയഭാഗത്ത് ഒരു യുടേൺ കൂടി വേണമെന്നും ,സർവീസ് റോഡുകളുടെ യും ഓടകളുടെയും നിർമ്മാണ പ്രവർത്തികൾ യുദ്ധകാല അടിസ്ഥാനത്തിൽ പണി പൂർത്തീകരിച്ച് സഞ്ചാരയോഗ്യമാക്കി തരണമെന്നുമുള്ള ആവശ്യം ബന്ധപ്പെട്ട അധികാരികളുമായി ചർച്ച നടത്തി. കരുനാഗപ്പള്ളി, കാവനാട്, വടക്കേവിള ഡിവിഷന്‍ കേന്ദ്രീകരിച്ച് താലൂക്ക്തല സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ കൂടിയാലോചനായോഗത്തിന്റെ ഭാഗമായി യു.എം.സി കരുനാഗപ്പള്ളി താലൂക്ക് തല യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എം.സി കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി വൈസ്പ്രസിഡന്റ് എച്ച്.നൗഷാദ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ താലൂക്ക് കമ്മിറ്റി ജന:സെക്രട്ടറി എച്ച്.സുധീര്‍കാട്ടില്‍തറയില്‍ സ്വാഗതം. പറഞ്ഞു. ട്രഷറര്‍ ഷറഫുദ്ദീന്‍ നിബ്രാസ് കൃതജ്ഞത പറഞ്ഞു. യു.എം.സി ജില്ലാ വൈസ്പ്രസിഡന്റ് എം.സിദ്ദിഖ് മണ്ണാന്റയ്യം, ജില്ലാ സെക്രട്ടറി എം.പി.ഫൗസി തേവലക്കര, സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം
എസ് ഷംസുദ്ദീന്‍ വെളുത്ത മണല്‍, ജില്ലാ ചീഫ് കോഡിനേറ്റർ എസ് രാജു, കുസുമം, ഷീജാകുമാരി എന്നിവര്‍ സംസാരിച്ചു.

Advertisement