നീതി ആയോഗ് എടിഎല്‍ മെഗാ ഡേ ആഘോഷം ബ്രൂക്കില്‍

Advertisement

ശാസ്താംകോട്ട: നീതി ആയോഗ് എടിഎല്‍ മെഗാ ഡേ ആഘോഷവുമായി ബ്രൂക്ക് ഇന്റര്‍നാഷണല്‍ സ്‌കൂള്‍. കേന്ദ്ര സര്‍ക്കാര്‍ നീതി ആയോഗിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികളിലെ മനുഷ്യ നിര്‍മ്മിത ബുദ്ധിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനായി രൂപപ്പെടുത്തിയ അടല്‍ തിങ്കറിംഗ് ലാബിന്റെ നേതൃത്വത്തില്‍ കേന്ദ്ര അടല്‍ ഇന്നൊവേഷന്‍ മിഷന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. നാല്‍പതോളം കുട്ടികളെ പത്തു ടീമുകളായി തിരിച്ചു വാക്വം ക്ളീനര്‍ ഉണ്ടാക്കിയാണ് ബ്രൂക്ക് ഇന്റര്‍നാഷണല്‍ അടല്‍ ഇന്നോവേഷന്‍ മിഷന്റെ ഭാഗമായത്. വിവരസാങ്കേതിക വിദ്യയെ സാമൂഹിക ജീവിതത്തിന് ഉപയോഗപ്രദമാകുന്ന പുതിയ ഉല്പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള ചിന്തയാണ് വാക്വം ക്ളീനറിലേക്ക് എത്തിയത്.

Advertisement