ഓണക്കിറ്റ്: കശുവണ്ടി പരിപ്പ് പാക്കറ്റ് നിറച്ചു തുടങ്ങി

Advertisement

കൊല്ലം: ഓണക്കിറ്റിൽ നിറയ്ക്കാനുള്ള കശുവണ്ടി പരിപ്പ് പാക്കറ്റുകൾ നിറച്ച് തുടങ്ങി.  കാഷ്യൂ കോർപ്പറേഷൻ്റെ കൊട്ടിയം, കായംകുളം ഫാക്ടറികളിലെ ഫില്ലിംഗ് സെൻ്ററുകളിലാണ് പാക്കറ്റുകൾ നിറയ്ക്കുന്നത്.

6 ലക്ഷം പാക്കറ്റുകളാണ് കാഷ്യൂ കോർപ്പറേഷൻ, കാപെക്‌സ് വഴി സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പ് വാങ്ങുന്നത്. രണ്ട് സ്ഥാപനങ്ങളും കൂടി 30 ടൺ കശുവണ്ടി പരിപ്പാണ് 50 ഗ്രാം വീതമുള്ള പാക്കറ്റിൽ നിറയ്ക്കുന്നത്. തൊഴിലാളികൾ വലിയ ഉത്സാഹത്തിലാണ് ഫാക്ടറികളിൽ പരിപ്പ് നിറയ്ക്കുന്നത്.

ഫാക്ടറികളിൽ നിരന്നിരുന്ന് കശുവണ്ടി പരിപ്പ് പാക്കറ്റുകളിൽ നിറച്ച് കവർ സീൽ ചെയ്തു വലിയ പാക്കറ്റുകളിലാക്കി കേരളത്തിലെ 14 ജില്ലകളിലെയും സിവിൽ സപ്ലൈസ് ഗോഡൗണുകളിൽ ആഗസ്റ്റ് 20ന് മുമ്പ് സംസ്ഥാന സർക്കാർ നിർദേശപ്രകാരം എത്തിക്കും.

Advertisement