കൊല്ലം. തെന്മലയിൽ ഭീതി പരത്തുന്ന പുലിയെ പിടികൂടാൻ നീക്കം ആരംഭിച്ചു. സ്ഥലത്ത് ഉടൻതന്നെ കൂട് സ്ഥാപിക്കുമെന്ന് പുനലൂർ എംഎൽഎ പി എസ് സുപാൽ പറഞ്ഞു. ആവശ്യമെങ്കിൽ കൂടുതൽ കൂടുകൾ നിർമ്മിക്കുമെന്നും എം എൽ എ. ക്യാമറ ട്രാക്കിങ്ങിന് പിന്നാലെയാണ് കൂട് സ്ഥാപിക്കാൻ തീരുമാനമായത്.
തെന്മല നാല്പതാംകുറ്റി സ്വദേശി പ്രേംജിത്തിന്റെ വീട്ടുമുറ്റത്തെത്തിയ പുലിയെ നിരീക്ഷിക്കാൻ വനംവകുപ്പ് വീടിന്റെ പരിസരപ്രദേശങ്ങളിലായി ക്യാമറകൾ സ്ഥാപിച്ചിരുന്നു. ഹസ്ക്കാ ലൈറ്റും സ്ഥാപിച്ചു. ആർ ആർ ഇ സംഗമം നിരീക്ഷണം ശക്തമാക്കുകയും ചെയ്തു. എന്നിട്ടും പുലിയുടെ സാമീപ്യം ഉണ്ടായതായാണ് വീട്ടുകാരുടെ സംശയം. വനംവകുപ്പ് അധികൃതരും പുനലൂർ എംഎൽഎ പി എസ് സുപാലുമായി നടന്ന ചർച്ചയ്ക്ക് ശേഷമാണ് പുലിയെ പിടികൂടാനായി സ്ഥലത്ത് അടിയന്തിരമായി കൂട് സ്ഥാപിക്കാൻ തീരുമാനമായത്
പ്രദേശത്തെ സ്വകാര്യ വ്യക്തികളുടെ വസ്തുവിലെ കാടുകൾ നീക്കം ചെയ്യാൻ കർശന നിർദേശം നൽകാൻ പഞ്ചായത്തിനോട് ആവശ്യപ്പെടുമെന്നും എംഎൽഎ
പ്രദേശവാസികളുടെ വീതിയകറ്റാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതിനായി പഞ്ചായത്ത് അധികൃതർ ഉൾപ്പെടെയുള്ളവരുടെ യോഗവും ഉടൻ വിളിച്ചു ചേർക്കും. പുലിയെ ദൃശ്യമായ പ്രേംജിത്തിന്റെ വീട് എംഎൽഎ സന്ദർശിച്ചു.






































