പരവൂര്‍: പരവൂര്‍ തെക്കുംഭാഗം കടപ്പുറത്ത് വള്ളം മുങ്ങി മത്സ്യത്തൊഴിലാളി മരിച്ചു. പരവൂര്‍ തെക്കുംഭാഗം അമാനുള്ള മന്‍സിലില്‍ എ.അമാനുള്ള (72) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. മത്സ്യബന്ധനത്തിനിടെ ശക്തമായ തിരയില്‍പെട്ട് വള്ളം മറിയുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ അമാനുള്ളയെ രക്ഷപെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: അയിഷാബീവി. മക്കള്‍: റഹ്‌മത്തലി, റഹ്‌മാന്‍, റഹീന.
































