ജനാധിപത്യ കലാസാഹിത്യവേദി ഏർപ്പെടുത്തിയപ്രഥമ സദ്ഭാവന അവാർഡ് ഡോ.എം.ആർ തമ്പാന്

Advertisement

കുന്നത്തൂർ:ജനാധിപത്യ കലാസാഹിത്യവേദിയുടെ പ്രഥമ സദ്ഭാവന അവാർഡിന് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറും എഴുത്തുകാരനും പ്രഭാഷകനുമായ ഡോ.എം.ആർ തമ്പാൻ അർഹനായി.25000 രൂപയും പ്രശംസിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.ആഗസ്റ്റ് 20ന് ദേശീയ സദ്ഭാവനാ ദിനാചരണത്തിൻ്റെ ഭാഗമായി ജനാധിപത്യ കലാസാഹിത്യ വേദി തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.മലയാള സാഹിത്യ മേഖലയ്ക്ക് നൽകിയിട്ടുള്ള സമഗ്രസംഭാവനകൾ പരിഗണിച്ചാണ് അവാർഡ് സമ്മാനിക്കുന്നത്.ബി.എസ് ബാലചന്ദ്രൻ,ഡോ.വിളക്കുടി രാജേന്ദ്രൻ,ഡോ.എം.എസ് ശ്രീലാറാണി എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിശ്ചയിച്ചത്.ഇതിനോടൊപ്പം വിവിധ ജില്ലകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിഭകളായ ഷൈജു വാമനപുരം,ചെല്ലപ്പൻ ഇരവി കുന്നത്തൂർ,സുരേഷ് കുഴുവേലിൽ അടൂർ,മിനി ബി.എസ് തിരുവനന്തപുരം,ഡോ.പി. ജെ കുര്യൻ കോട്ടയം,ജുമൈല വരിക്കോടൻ മലപ്പുറം,ജയാ പ്രസാദ് കൊല്ലം,ഡോ.എം.എ മുംതാസ് കാസർകോട്,അംബി സരോജം തിരുവനന്തപുരം,പി.ടി യൂസഫ് ഓമാനൂർ,സീതാദേവി മലയാറ്റൂർ,ഡി.സുജാത കൊല്ലം,ജുമൈലാബീഗം എ ശാസ്താംകോട്ട,അബ്ദുൾ ഹമീദ് കരിമ്പുലാക്കൽ മലപ്പുറം എന്നിവർക്ക് പുരസ്ക്കാരങ്ങൾ നൽകുമെന്ന് സംസ്ഥാന ചെയർമാൻ കുന്നത്തൂർ ജെ.പ്രകാശ്,സെക്രട്ടറി സഹദേവൻ കോട്ടവിള,ഡോ.എം.എസ് ശ്രീലാറാണി എന്നിവർ അറിയിച്ചു.

Advertisement