ഓച്ചിറ പരബ്രഹ്‌മ ക്ഷേത്രത്തിലെ 28-ാം ഓണം കാളകെട്ട് മഹോത്സവം ഒക്ടോബര്‍ 3ന്

Advertisement

ഓച്ചിറ: ഓച്ചിറ പരബ്രഹ്‌മ ക്ഷേത്രത്തിലെ 28-ാം ഓണം കാളകെട്ട് മഹോത്സവം ഒക്ടോബര്‍ 3ന് നടക്കും. സുരക്ഷിതവും വിജയകരവുമായ നടത്തിപ്പിന് വേണ്ടി വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്‌മെന്റുകളുടെയും നന്ദികേശ സമിതികളുടെയും സംയുക്ത യോഗം അഡ്മിനിസ്‌ട്രേറ്റര്‍ ജസ്റ്റിസ് കെ. രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഇന്ന് മുതല്‍ 25 വരെ അപേക്ഷാ ഫോമുകള്‍ ക്ഷേത്രത്തില്‍ നിന്ന് വിതരണം ചെയ്യും. പൂരിപ്പിച്ച അപേക്ഷകള്‍ 31 വരെ സ്വീകരിക്കും. വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്‌മെന്റുകളുടെയും അഡ്മിനിസ്‌ട്രേറ്ററുടെയും നിര്‍ദേശങ്ങള്‍ പാലിച്ച് നിയമ വിധേയമായി 28 -ാം ഓണം സംഘടിപ്പിക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്.

Advertisement