കരുനാഗപ്പള്ളി: ഉത്തമനായ മനുഷ്യസ്നേഹിയായിരുന്നു സഖാവ് പ്രദീപ് എന്നും ഏത് ചുമതല ഏൽപ്പിച്ചാലൂം പൂർണമായി നിറവേറ്റണമെന്ന് ആഗ്രഹിക്കുന്ന പ്രവർത്തനശൈലി ആയിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നതെന്നും സഖാവ് താര അഭിപ്രായപ്പെട്ടു. താൻ ആഗ്രഹിക്കുന്ന പ്രവർത്തനം മനുഷ്യനെ ചേർത്തുനിർത്തുവാൻ വേണ്ടിയുള്ളതാണെന്നും അത് സാധ്യമാകണമെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭാഗമാകാതെ കഴിയില്ല എന്നും ബോധ്യം വന്നപ്പോഴാണ് പ്രദീപ് പാർട്ടിയോടൊപ്പം ചേർന്ന് പ്രവർത്തിക്കുവാൻ തീരുമാനിച്ചത്. അങ്ങനെ കുറഞ്ഞ സമയം കൊണ്ട് തന്നെ ഈ പ്രദേശത്തിലെ മനുഷ്യരുടെ മനസ്സിൽ നിറസാന്നിധ്യമായി പ്രദീപ് മാറി അദ്ദേഹത്തിന്റെ വേർപാട് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മാത്രമല്ല ഈ പ്രദേശത്തെ സാധാരണക്കാരായ മനുഷ്യർക്കും നികത്താൻ ആവാത്ത നഷ്ടം തന്നെയാണ്. പ്രദീപിന്റെ ഒന്നാം ചരമവാർഷികത്തിൻ്റെ ഭാഗമായുള്ള അനുസ്മരണ സമ്മേളനവും,സൗജന്യ മെഡിക്കൽ ക്യാമ്പും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു. സിപിഐ കരുനാഗപ്പള്ളി വെസ്റ്റ് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി നിജാംബഷി അദ്ധ്യക്ഷത വഹിച്ചു. പാർട്ടി മണ്ഡലം സെക്രട്ടറി ജഗത് ജീവൻ ലാലി അനുസ്മരണ പ്രഭാഷണം നടത്തി. പാർട്ടി നേതാക്കളായ ഐ.ഷിഹാബ്, പടിപ്പുരയിൽ ലത്തീഫ്, ഷാജി ,മുരളീധരൻ പിള്ള ,ലത്തീഫ്, ഷിഹാബ് വിക്ടറി, ഷിഹാബുദ്ദീൻ എന്നിവർ യോഗത്തിൽസംസാരിച്ചു. കരുനാഗപ്പള്ളി റിവൈവ് ഹോസ്പിറ്റലിലെ ഡോക്ടർ അൻസിൽ നേതൃത്വം നൽകിയ മെഡിക്കൽ ടീം നൂറുകണക്കിന് അംഗങ്ങളെ സൗജന്യ രോഗനിർണയ പരിശോധന നടത്തി.






































