കൊലക്കേസ് പ്രതികളെ കരുനാഗപ്പള്ളി കോടതിയിൽ ഹാജരാക്കുന്നതിനിടയിൽ റീല്‍സ് ചിത്രീകരണം, 8 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു

Advertisement

കരുനാഗപ്പള്ളി. ജിം സന്തോഷ് വധക്കേസിലെ പ്രതികളെ കരുനാഗപ്പള്ളി കോടതിയിൽ ഹാജരാക്കുന്നതിനിടയിൽ റീല്‍സ് ചിത്രീകരിച്ച് പ്രചരിപ്പിച്ച 8 പ്രതികളെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 2 8 ാംതീയതി കരുനാഗപള്ളി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുന്നതിനിടയിലായിരുന്നു ചിത്രീകരണം നടത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. ഇതിനെ തുടർന്നാണ് പോലീസ് കേസെടുത്തത്. വള്ളികുന്നം സ്വദേശി ഹരിപ്രസാദ്(26),ആലുംകടവ് സ്വദേശി റോഷന്‍(36),ഓച്ചിറ സ്വദേശി അനന്തുകുഷ്ണന്‍(28),അജിത്(28),ഓച്ചിറ സ്വദേശികളായ ഹരികൃഷ്ണന്‍(26),ഹരീഷ്(26)വിപിന്‍(26),മണപ്പള്ളി സ്വദേശി മനേഷ്(36) എന്നിവരെ ആണ് പിടികൂടിയത്.

. കൊല്ലം AR. ക്യാസിലെ പോലീസുകാർക്കെതിരെ ആഭ്യന്തര വകുപ്പ് നടപടി സ്വീകരിച്ചതായും അറിയുന്നു. SHO ബിജു, SI ആഷിഖ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Advertisement