ചവറ. സാംസ്കാരിക കേന്ദ്രമായ വികാസിന്‍റെ കെട്ടിടം ഓഗസ്റ്റ് 9ന് വൈകിട്ട് 4 മണിക്ക് ഡോക്ടർ സുജിത്ത് വിജയൻ പിള്ള എംഎൽഎ ഉദ്ഘാടനം ചെയ്യും. സമ്മേളനം ഉദ്ഘാടനം എം കെ പ്രേമചന്ദ്രൻ എംപിയും നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ വിവിധരംഗങ്ങളിൽ വിജയം നേടിയവരെ അനുമോദിക്കും. മുഖ്യപ്രഭാഷണവും നിർവഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് സി.പി. സുധീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ജെ.ആർ സുരേഷ് കുമാർ, ചവറ കെഎസ് പിള്ള, കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.രതീഷ്, ഗ്രാമപഞ്ചായത്ത് മെമ്പർ വസന്തകുമാർ എന്നിവർപങ്കെടുക്കും.






































