കരുനാഗപ്പള്ളി. നിയോജക മണ്ഡലം തൊടിയൂർനോർത്ത് ഗവൺമെന്റ് എൽ പി സ്കൂളിൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച മിനി ആഡിറ്റോറിയത്തിൽ ഉദ്ഘാടനം സി ആർ മഹേഷ് എംഎൽഎ നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു വിജയകുമാർ അധ്യക്ഷത വഹിച്ചു പുതിയ ഹൈടെക് ടോയ്‌ലറ്റിന്റെ ഉദ്ഘാടനം വൈസ് പ്രസിഡന്റ് തൊടിയൂർ വിജയനും നവീകരിച്ച ഓഫീസ് റും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി രാജീവും ചുവർ ചിത്ര ഉദ്ഘാടനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷബ്‌ന ജവാദും നിർവഹിച്ചു ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ ധർമ്മദാസ്, യു വിനോദ് തൊടിയൂർ വിജയകുമാർ,പഞ്ചായത്ത് സെക്രട്ടറി സി രാജേന്ദ്രൻ, എസ് എം സി ചെയർപേഴ്സൺ ഷാനി മോൾ പ്രദീപ്കുമാർ സുനിൽ,അനീഷ്,മനോജ്, എസ് ബിനീഷ് വാഴപ്പള്ളി, അജിത് കുമാർ എന്നിവർ സംസാരിച്ചു






































