എൻ.എച്ച് 66 ൽ കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികളുടെ വിഷയം നിയമസഭയിൽ അവതരിപ്പിക്കും, സി ആർ മഹേഷ് എം.എൽ.എ

Advertisement

കരുനാഗപ്പള്ളി: ഹൈവേ 66 കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികളുടെ വിഷയം നിയമസഭയിൽ അവതരിപ്പിച്ച് നഷ്ടപരിഹാരം നേടിയെടുക്കുവാൻ പരമാവധി ശ്രമം നടത്തുമെന്നും ഉപജീവനം നഷ്ടമായ അവർ അതിന് അർഹരാണ് എന്നും സിആര്‍ മഹോഷ് എംഎല്‍എ പറഞ്ഞു. . യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻഎച്ച് 66 കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികൾക്കും അനുബന്ധ തൊഴിലാളികൾക്കും നഷ്ടപരിഹാരവും പുനരധിവാസവും നൽകണമെന്ന കോടതിവിധി എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രണ്ടാംഘട്ട പ്രക്ഷോഭ സമര പ്രഖ്യാപനം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൺവെൻഷനിൽ യു.എം.സി. കൊല്ലം ജില്ലാ പ്രസിഡൻ്റ് നിജാം ബഷി അദ്ധ്യക്ഷത വഹിച്ചു . യു എം സി ജില്ലാ ജനറൽ സെക്രട്ടറി ആസ്റ്റിൻ ബെന്നൻ സ്വാഗതം പറഞ്ഞു, വനിതാ വിംഗ് ജില്ലാ പ്രസിഡൻറ് റൂഷ. പി.കുമാർ നന്ദി പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ സംസ്ഥാന കമ്മിറ്റി അംഗവും ,യു എം സി രക്ഷാധികാരി കൂടിയായ ടി.കെ. സദാശിവൻ, കൊല്ലം ചേമ്പർ ഓഫ് കൊമേഴ്സ് ജനറൽ സെക്രട്ടറി നേതാജി.ബി. രാജേന്ദ്രൻ, കൊല്ലം മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡൻറ് . ഡോ:കെ രാമഭദ്രൻ, സുപ്രീം കോർട്ട് ഓഫ് ഇന്ത്യ അഡ്വക്കേറ്റ് സുഭാഷ് ചന്ദ്രൻ, യു എം സി ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് എം.സിദ്ദിഖ് മണ്ണാൻ്റയ്യം, സംസ്ഥാന നിർവാഹ സമിതി അംഗങ്ങളായ എസ് ഷംസുദ്ദീൻ വെളുത്ത മണൽ, എം.പി.ഫൗസിയ തേവലക്കര ,ജി. ബാബുക്കുട്ടൻ പിള്ള, ശ്രീകുമാർ വള്ളിക്കാവ്, ഹരികുമാർ ചേനങ്കര, എച്ച് സലീം, നാസർ ചക്കാലയിൽ, നാസറുദ്ദീൻ നൈസ്, വനിതാ വിംഗ് ജില്ലാ ജനറൽ സെക്രട്ടറി ഗിരിജ, യു എം സി താലൂക്ക് ജനറൽ സെക്രട്ടറി സുധീർ കാട്ടിൽതറ, ഭാരവാഹികളായ അജയകുമാരൻ പിള്ള,ഷറഫുദ്ദീൻ, സജുകുമാർ തെക്കുംഭാഗം, അഷ്റഫ് പള്ളത്ത് കാട്ടിൽ, ഷാജി ഇക്രു, ജില്ലാ ചീഫ് കോഡിനേറ്റർ എസ് രാജു എന്നിവർ സംസാരിച്ചു.

Advertisement