ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ജോബ് സ്റ്റേഷന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം കെ ശ്രീകുമാര്‍ നിര്‍വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ ഉന്നത വിദ്യാഭ്യാസ, തൊഴില്‍ വകുപ്പുമായി ചേര്‍ന്ന് കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രറ്റെജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക്) നടപ്പാക്കുന്ന വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായാണ് ജോബ് സ്റ്റേഷന്‍ ഒരുക്കിയത്. ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍ സദാനന്ദന്‍ പിള്ള അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. അമ്മിണി അമ്മ, റ്റി.ആര്‍. സജില, ജോയിന്റ് ബി.ഡി.ഒ കെ ജിപ്‌സണ്‍, കുടുംബശ്രീ ഡി.പി.എം സനല, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, കില റീസോഴ്‌സ്‌പേഴ്‌സന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
































