13 ലിറ്റർ ചാരായവുമായി ഒരാൾ പിടിയിൽ

Advertisement

എഴുകോൺ: ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച്  എഴുകോൺ എക്സൈസ് പവിത്രേശ്വരം ഭാഗത്തു നടത്തിയ പരിശോധനയിൽ 13 ലിറ്റർ ചാരായവുമായി ഒരാൾ പിടിയിൽ. പവിത്രേശ്വരം സ്വദേശി സത്യശീലൻ(62) എന്നയാളാണ് പിടിയിലായത്. ഓണം വിപണി ലക്ഷ്യമാക്കി വില്പനയ്ക്ക്  സൂക്ഷിച്ചു വെച്ചിരുന്ന ചാരായമാണ് പിടികൂടിയത്.

Advertisement