‘അഷ്ടമുടി കായല്‍ മെഗാ ക്ലീനിംഗ് ഡ്രൈവ്’ തെക്കുംഭാഗം ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും സംഘടിപ്പിച്ചു. ഡോ.സുജിത്ത് വിജയന്‍ പിള്ള എം എല്‍ എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹരിതകര്‍മ്മസേനയുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്തിലെ 13 വാര്‍ഡുകളിലെ കായല്‍തീരങ്ങളില്‍ അടിഞ്ഞുകൂടിയമാലിന്യങ്ങള്‍ ശേഖരിച്ചു. തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്തങ്കച്ചി പ്രഭാകരന്‍ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് റ്റി.ശിവകുമാര്‍ പദ്ധതി വിശദീകരിച്ചു.
































