കൊല്ലം: മധ്യവേനൽ മാറ്റി മഴക്കാലത്തേക്ക് അവധി മാറ്റാനുള്ള സർക്കാർ തീരുമാനം വിപരീതഫലമുണ്ടാക്കുവാനേ ഉപകരിക്കൂവെന്നും വിദ്യാഭ്യാസ രംഗത്ത് അരക്ഷിതാവസ്ഥ ഉണ്ടാക്കരു തെന്നും പ്രൈവറ്റ് എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ ജില്ലാ നേതൃസംഗമം ആവശ്യപ്പെട്ടു. വരൾച്ചയും സൂര്യതാപവും ഒക്കെ ഉണ്ടാകുന്ന വേനലിൽ അവധിക്കാല ക്ലാസുകളോ കായിക പരിശീലനമോ നടത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്ന കോടതിയുടെയും ബാലാവകാശ കമ്മീഷന്റേയും ഉത്തരവുകൾ കാറ്റിൽ പറത്തുന്നത് വിദ്യാഭ്യാസ രംഗത്ത് പ്രതിസന്ധിക്ക് കാരണമാകും. മാനേജർമാരെ സംബന്ധിച്ചിടത്തോളം സ്കൂളുകളുടേയും സ്കൂൾ ബസുകളുടേയും അറ്റകുറ്റപണികൾ കൃത്യമായി തീർക്കുന്നതും മഴക്കാലത്ത് സാധ്യമല്ലെന്നും ഇത് മേഖലയിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും യോഗം വിലയിരുത്തി. ബി.ആർ.എം. ഉദ്യാനിൽ നടന്ന സംഗമം
സ്ഥാന വൈസ് പ്രസിഡന്റ് കല്ലട ഗിരീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ജി.മുരളീകൃഷ്ണൻ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഡോ.എം.ഉണ്ണികൃഷ്ണ പിള്ള മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജന.സെക്രട്ടറി വി.വി. ഉല്ലാസ് രാജ് , ഭാരവാഹികളായ എച്ച്.അബ്ദുൾ ഷെരീഫ്,എം.ഐ. അനിൽ,
മായാ ശ്രീകുമാർ , കെ.ബി ലക്ഷ്മി കൃഷ്ണ, കെ.എസ്. സതീഷ് മോഹൻ ,എ.എൽ ഷിഹാബ്, ജെ.ഗോപകുമാർ, ജെ.ഗിരീഫ് കുമാർ, പി.തങ്കച്ചൻ,സിറിൾ എസ്. മാത്യു,പി. രഞ്ജിത്ബാബു, എസ്. രമേഷ് കുമാർ , വി.കെ.രാജീവ്, എ.എൽ. ഹാഷിം തുടങ്ങിയവർ സംസാരിച്ചു.






































