കൊട്ടാരക്കര: കന്യാസ്ത്രീകളുടെ അറസ്റ്റ് കേരള സ്റ്റോറി സംവിധായകനുള്ള ദേശീയ പുരസ്‌കാരം, കേരളത്തിന്റെ നികുതി വിഹിതം തടഞ്ഞു വയ്ക്കുന്നത്, ഗവർണർമാരെ മുൻനിർത്തി കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസം അട്ടിമറിക്കുന്നത് ഇതെല്ലാം സംഘപരിവാർ അജണ്ടയുടെ ഭാഗമായി മോദി സർക്കാർ നടപ്പിലാക്കുകയാണെന്ന് കോണ്‍ഗ്രസ് (എസ്)ജില്ലാകമ്മിറ്റി ചൂണ്ടിക്കാട്ടി.ഭരണകൂട ഫാസിസം അനധികൃതമായി അറസ്റ്റ് ചെയ്ത തുറുങ്കിലടച്ച കന്യാസ്ത്രീകള്‍ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു.
“ഗാന്ധിജിയിലേക്ക് മടങ്ങു രാജ്യത്തെ രക്ഷിക്കു” എന്നത്. വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രവർത്തനങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് എം തോമസ് അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന സമിതി അംഗം പുത്തൂർ സനിൽ ഉദ്ഘാടനം ചെയ്‌തു. ചന്ദ്രഹാസൻ സ്വാഗതവും, ഷീജ രാജേഷ് കൃതഞ്ജതയും ജില്ലാ ജനറൽ സെക്രട്ടറിമാരായ റെജി കുമാർ, ഷീജ രമേഷ്, സജി തോമസ്(ട്രഷറർ) യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് വിഷ്‌ണു, INLC ജില്ലാ പ്രസിഡന്റ് രാജൻ പിള്ള, ശൈലജ ചവറ ബ്ലോക്ക് മണ്ഡലം പ്രസിഡന്റുമാരായ രാജീവ് ജി.എസ് പാങ്ങോട്, രഞ്ജിത്ത് പുതിയ പാലം, ഷമീർ അസീസിയ തുടങ്ങിയവർ സംസാരിച്ചു.
































