കോടതി വിധി എത്രയും പെട്ടെന്ന് നടപ്പിലാക്കിയില്ലെങ്കില്‍ യുഎംസി 2-ാം ഘട്ട സമരം സംഘടിപ്പിക്കും

Advertisement

കരുനാഗപ്പള്ളി : യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എന്‍.എച്ച് 66 വികസനവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കപ്പെട്ട വാടക വ്യാപാരികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കുമുളള നഷ്ടപരിഹാരവും, പുനരധിവാസ പാക്കേജും നല്‍കണമെന്ന കോടതി വിധി എത്രയും വേഗം നടപ്പിലാക്കിയില്ലെങ്കില്‍ യു.എം.സി ജില്ലയില്‍ രണ്ടാംഘട്ട സമരം സംഘടിപ്പിക്കും.
മരപ്രഖ്യാപന കണ്‍വന്‍ഷന്‍ കരുനാഗപ്പള്ളി എം.എല്‍.എ സി.ആര്‍.മഹേഷ് ഉദ്ഘാടനം ചെയ്യും. മുഖ്യപ്രഭാഷണം ചവറ എം.എല്‍.എ സുജിത്ത് വിജയന്‍പിളള, മുതിര്‍ന്ന വ്യാപാരികളെ ആദരിക്കല്‍ ചടങ്ങ് കരുനാഗപ്പള്ളി നഗരസഭ ചെയര്‍മാന്‍ പടിപ്പുര ലത്തീഫ് നിര്‍വ്വഹിക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സമര്‍പ്പിക്കുന്ന ഭീമ ഹര്‍ജി ജില്ലാതല ഒപ്പുശേഖരണം യു.എം.സി സംസ്ഥാന സെക്രട്ടറി ടി.കെ.മൂസ നിര്‍വഹിക്കും. രണ്ടാം ഘട്ട സമരപ്രഖ്യാപന കണ്‍വന്‍ഷനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ടുളള ഭീമഹര്‍ജി ജില്ലാതല ഒപ്പുശേഖരണ ക്യാമ്പും മുതിര്‍ന്ന വ്യാപാരികളെ ആദരിക്കലും 2025 ആഗസ്റ്റ് 5 ചൊവ്വാഴ്ച രാവിലെ 10 മുതല്‍ കരുനാഗപ്പള്ളി ലാലാജി ഗ്രന്ഥശാലയില്‍ നടക്കും. ഇതിന്റെ വിളംബരത്തിനായി 4-ാം തീയതി രാവിലെ 9 മണിക്ക് ഓച്ചിറ ട്രാന്‍സ്‌പോര്‍ട്ട് മൈതാനത്തില്‍ നിന്നും പുറപ്പെട് വാഹന പ്രചരണജാഥ യു.എം.സി സംസ്ഥാന ട്രഷറര്‍ നിജാംബഷി ഉദ്ഘാടനം ചെയ്യും. വാഹന പ്രചരണജാഥ പാരിപ്പള്ളി ജംഗ്ഷനില്‍ വൈകിട്ട് 6 മണിക്ക് സമാപിക്കും. ജാഥയെ അനുഗമിച്ച് യു.എം.സി ജില്ലാ വൈസ്പ്രസിഡന്റ് എം.സിദ്ദിഖ് മണ്ണാന്റയ്യം, യു.എം.സി വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് റൂഷ പി കുമാര്‍, യു.എം.സി ജില്ലാ സെക്രട്ടറി എം.പി ഫൗസിയ തേവലക്കര, സംസ്ഥാന നിര്‍വാഹകസമിതി അംഗം ജി.ബാബുക്കുട്ടന്‍പിളള, യു.എം.സി കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി സെക്രട്ടറി സുധീര്‍ കാട്ടില്‍ത്തറ വിവിധ സ്ഥലങ്ങളില്‍ പ്രസംഗിക്കും.
യു.എം.സി ജില്ലാ വൈസ്പ്രസിഡന്റ് റൂഷ പി കുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ യു.എം.സി ജില്ലാ പ്രസിഡന്റ് നിജാംബഷി യോഗം ഉദ്ഘാടനം ചെയ്തു. എം.പി ഫൗസിയ തേവലക്കര സ്വാഗതം പറഞ്ഞു. റൂഷ.പി.കുമാര്‍, എം.സിദ്ദിഖ് മണ്ണാന്റയ്യം, എം.എച്ച്.നൗഷാദ് നിതാഖത്, എസ്.വിജയന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ നന്ദി പറഞ്ഞു.

Advertisement