മാലുമേൽ പുഞ്ചയുടെയും തൊടിയൂർ- തഴവ വട്ടക്കായലിന്റെയും സംരക്ഷണം ഉറപ്പുവരുത്തണമെന്ന് കർഷകസംഘം

Advertisement

കരുനാഗപ്പള്ളി . മാലു മേൽ പുഞ്ചയുടെയും തൊടിയൂർ- തഴവ വട്ടക്കായലിന്റെയും സംരക്ഷണം ഉറപ്പുവരുത്തണമെന്ന് കർഷകസംഘം കരുനാഗപ്പള്ളി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. തൊടിയൂർ അരമത്തുമഠത്തിൽ നടന്ന സമ്മേളനം കർഷകസംഘം ജില്ലാ സെക്രട്ടറി സി ബാൾഡുവിൽ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് ടി രാജീവ് അധ്യക്ഷനായി. സംഘാടകസമിതി ചെയർപേഴ്സൺ വസന്താ രമേശ് സ്വാഗതം പറഞ്ഞു.

കർഷകസംഘം ജില്ലാ പ്രസിഡൻറ് ബിജു കെ. മാത്യു, ജില്ലാ ജോയിൻറ് സെക്രട്ടറി പി കെ ജയപ്രകാശ്, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജോൺ ഫിലിപ്പ് ,ആർ അമ്പിളികുട്ടൻ, വിക്രമക്കുറുപ്പ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ റെജി ഫോട്ടോപാർക്ക്, ടി എൻ വിജയകൃഷ്ണൻ, അനിത, സംഘാടക സമിതി കൺവീനർ രഘുനാഥ് തുടങ്ങിയവർ സംസാരിച്ചു. അലക്സ് ജോർജ് രക്തസാക്ഷി പ്രമേയവും, ദീപ്തി രവീന്ദ്രൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.ടി രാജീവിനെ പ്രസിഡന്റായും ബി സജീവനെ സെക്രട്ടറിയായും സമ്മേളനം തിരഞ്ഞെടുത്തു.

Advertisement