സൗജന്യ ക്യാൻസർ നിർണ്ണയ ക്യാമ്പ് നടത്തി

Advertisement

തിരുവനന്തപുരം: മർത്തോമ സഭ തിരുവനന്തപുരം -കൊല്ലം ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ മൈലച്ചൽ തോമസ് മാർ അത്തനേഷ്യസ് സെന്ററിൽ വച്ചു തിരുവനന്തപുരം ആർ സി സി യുടെ സഹകരണത്തോടെ നടന്ന സൗജന്യ കാൻസർ പരിശോധന ക്യാമ്പ് ഭദ്രാസന സെക്രട്ടറി റവ ഷിബു ഓ പ്ലാവില ഉദ്ഘാടനം ചെയ്തു. റവ ജോൺ മാത്യു അധ്യക്ഷനായി. കൗൺസിൽ അംഗം ടി ജെ മാത്യു, കൺവീനർമാരായ എം ആർ രതീഷ്, എബ്രഹാം വർഗീസ്, ഗ്രാമ പഞ്ചായത്ത്‌ അംഗം രാജേഷ്, എൻ തോമസ്,ഡോ കൃഷ്ണകുമാർ, ഡോ അഞ്ജലി, ടി അലക്സ് എന്നിവർ പ്രസംഗിച്ചു.

Advertisement