പാറശ്ശാല: കെ സി സി തിരുവനന്തപുരം ജില്ലാ വനിത കമ്മീഷനും,
കെ സി സി പാറശ്ശാല അസംബ്ലിയും സംയുക്തമായി മെഡിക്കൽ ക്യാമ്പ് നടത്തി.
പാറശ്ശാല അസംബ്ലി പ്രസിഡന്റും, ജില്ല വൈസ് പ്രസിഡന്റുംമായ റവ.റ്റി. ദേവപ്രസാദ് അദ്ധ്യഷ്യത വഹിച്ചു. പാറശ്ശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു സ്മിത ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം ജില്ലാ വനിതാ കമ്മീഷൻ ചെയർപേഴ്സൺ വിനീത ജോർജ്, കെ സി സി തിരുവനന്തപുരം ജില്ല സെക്രട്ടറി ഡോ.എൽ റ്റി പവിത്ര സിംഗ് , വൈസ് പ്രസിഡൻറ് ഷിബു വെട്ടുവിളയിൽ,തിരുവനന്തപുരം ജില്ലാ വനിതാ കമ്മീഷൻ കൺവീന പുഷ്പലത നെൽസൺ എന്നിവർ പ്രസംഗിച്ചു.
കാരക്കോണം എസ് എം സി മെഡിക്കൽ കോളജിൻ്റെ സഹകരണത്തോടെയായിരുന്നു ക്യാമ്പ്.






































