കടപുഴ പാലത്തിൽ നിന്നും കല്ലടയാറ്റിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു

Advertisement

ശാസ്താംകോട്ട:കടപുഴ പാലത്തിൽ നിന്നും കല്ലായാറ്റിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു.കേരള വിഷൻ്റെ എസ്.കെ.വി വിഷൻ കേബിൾസ് ജീവനക്കാരനായ മുതുപിലാക്കാട് വൃന്ദാവനത്തിൽ (ഒല്ലായിൽ തെക്കതിൽ) പരേതനായ ഗോപാലകൃഷ്ണൻ്റെയും ജാനമ്മയുടെയും മകൻ രാധാകൃഷ്ണൻ (38) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നോടെയാണ് ഇയ്യാൾ കടപുഴ പാലത്തിൽ നിന്ന് കല്ലടയാറ്റിൽ ചാടിയത്.ശാസ്താംകോട്ട, ‘കുണ്ടറ ഫയർഫോഴ്സുകൾ കല്ലടയാറ്റിൽ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല.ഇന്ന് പുലർച്ചെ മൺട്രോതുരുത്ത് മുളയ്ക്കൽ കടവിന് സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം ശാസ്താംകോട്ട താലൂക്കാശുപത്രി
മോർച്ചറിയിലേക്ക് മാറ്റി.

Advertisement