ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ ഭരണിക്കാവ് ജംഗ്ഷനിൽ നടപ്പിലാക്കിയ പരിഷ്കാരങ്ങളിൽ യാത്രക്കാർക്കും വ്യാപാരികൾക്കും ഉണ്ടായിട്ടുള്ള അസൗകര്യം ഒഴിവാക്കണമെന്ന് ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി. ടി ശ്രീകുമാർ ആവശ്യപ്പെട്ടു.
പരിഷ്കാരങ്ങൾ സ്വാഗതാർഹം ആണെങ്കിലും യാത്രക്കാർക്ക് ബസ്സിൽ കയറുവാ നും ഇറങ്ങുവാ നും ഏറെ ബുദ്ധിമുട്ടാണ് നേരിടേണ്ടി വരുന്നത്. വ്യാപാര സ്ഥാപനങ്ങൾ ആകെ പ്രതിസന്ധിയിൽ ആവുകയാണ്. ബസ്സുകളുടെ പാർക്കിംഗ് ഒഴിവാക്കി യാത്രക്കാരെ കയറ്റുവാനും ഇറക്കുവാനും ഉള്ള സൗകര്യം അടിയന്തരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.
































