കൊല്ലം.സിപിഐ 25-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള കൊല്ലം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കം. തെരഞ്ഞെടുക്കപ്പെട്ട 351 പ്രതിനിധികൾ, 36 പകരം മറ്റ് പ്രതിനിധികൾ, 15 ക്ഷണിതാക്കൾ ഉൾപ്പെടെ 430ഓളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. കൊല്ലം സി കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ നടക്കുന്ന
പ്രതിനിധി സമ്മേളനം പാർട്ടി സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് ഉദ്ഘാടനം ചെയ്യുക.
മുതിർന്ന സിപിഐ നേതാവ് ജെ ഉദയഭാനു പതാക ഉയർത്തും. സമ്മേളനങ്ങൾക്ക് തൊട്ട് മുൻപ് കുണ്ടറ മണ്ഡലം കമ്മിറ്റി അംഗങ്ങളിൽ ചിലർ രാജിവെച്ചത് ജില്ലാ സമ്മേളനത്തിലെ അസ്വാരസ്യങ്ങളുടെ സൂചന കൂടിയാണ്.





































