തൊടിയൂരിൽ ആർദ്രം പദ്ധതി ഉദ്ഘാടനം വെള്ളിയാഴ്ച

Advertisement

കരുനാഗപ്പള്ളി.കരുനാഗപ്പള്ളി തൊടിയൂർ ഗ്രാമപഞ്ചായത്തിൽ 51 ദിന കർമ്മപരിപാടികൾക്ക് തുടക്കം കുറിച്ച് ആർദ്രം പദ്ധതി ഉദ്ഘാടനം വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 51 ദിന പരിപാടിക്ക് തുടക്കം കുറിച്ച് തൊടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആർദ്രം പദ്ധതിയുടെ ഭാഗമായി വൈകിട്ട് 5 മണി വരെ ഡോക്ടറുടെ സേവനം ലഭ്യമാക്കുന്ന ആർദ്രം പദ്ധതിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സി ആർ മഹേഷ് എംഎൽഎ നിർവഹിക്കും. തുടർന്നുള്ള ദിവസങ്ങളിൽ ആരോഗ്യ മേഖലയിൽ ഉൾപ്പെടെ സർക്കാർ സഹായത്തോടെ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനങ്ങളും നടക്കും.

മുൻ എംപി എ എം ആരിഫിന്റെ ഫണ്ട് ഉപയോഗപ്പെടുത്തി മുഴങ്ങോടിയിൽ നിർമ്മാണം പൂർത്തിയാക്കിയ സബ് സെന്ററിന്റെ ഉദ്ഘാടനം, കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതുതായി 2 കോടി രൂപ ഉപയോഗപ്പെടുത്തി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം, വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന ഓർമ്മ തുരുത്ത് പദ്ധതി, 5000 കശുവണ്ടി തൈകൾ വച്ചുപിടിപ്പിക്കുന്ന പദ്ധതി, ഹരിതകേരളം പദ്ധതിയുടെ ഭാഗമായുള്ള വിവിധ പദ്ധതികൾ തുടങ്ങിയവയും ഈ കാലയളവിൽ ആരംഭിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ പ്രസിഡൻ്റ് ബിന്ദു വിജയകുമാർ, വൈസ് പ്രസിഡൻ്റ് തൊടിയൂർ വിജയൻ, സ്ഥിരം സമിതി അധ്യക്ഷരായ കെ ശ്രീകല, ഷബ്നാ ജവാദ്, ഷാനിമോൾ പുത്തൻവീട്ടിൽ എന്നിവർ പങ്കെടുത്തു.

Advertisement