കരുനാഗപ്പള്ളി . ട്രയിൻ തട്ടി മരണമടഞ്ഞ റിട്ട. കെഎസ്ആർടിസി ജീവനക്കാരന്‍ സിഐടിയു കരുനാഗപ്പള്ളി ഏരിയാ പ്രസിഡൻ്റ്, മരുതൂർക്കുളങ്ങര തെക്കു്, കല്ലൂരേത്ത് വി ദിവാകര(71)ന്‍റെ മൃതദേഹം സംസ്കരിച്ചു. യി ബന്ധപ്പെട്ടുള്ള സംസ്കാര ചടങ്ങുകൾ നടന്നു. രാവിലെ കരുനാഗപള്ളി താലൂക്ക് ആശുപത്രിക്ക് സമീപം നിന്നും വിലാപ യാത്ര ആരംഭിച്ചു. CPM ഏരിയ കമ്മിറ്റി ഓഫീസിൽ പൊതു ദർശനത്തിന് വെച്ച് മൃതദേഹത്തില്‍ വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളിൽ പെട്ടവർ ആദരാഞ്‌ജലികൾ അർപ്പിച്ചു. തുടർന്ന് KSRTC ബസ് സ്റ്റന്റിലും സർവ്വീസ് സഹകരണ ബാങ്കിലും പൊതു ദർശനത്തിന് വെച്ച ശേഷം ഉച്ച കഴിഞ്ഞതോടെ വീട്ട് വളപ്പിൽ സംസ്കരിച്ചു.






































