കെഎസ്ആര്‍ടിസി ബസിലിരുന്ന് സ്വയംഭോഗം; പ്രതി പിടിയില്‍

Advertisement

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസ് യാത്രയ്ക്കിടെ സ്വയംഭോഗം ചെയ്ത സംഭവത്തില്‍ പ്രതി പിടിയില്‍. മൈലക്കാട് സ്വദേശി സുനില്‍കുമാറാണ് പിടിയിലായത്. ഇത്തിക്കര പാലത്തിന് സമീപത്ത് നിന്നുമാണ് സുനില്‍കുമാറിനെ പൊലീസ് പിടികൂടിയത്. ലൈംഗിക വൈകൃതം നിറഞ്ഞ പെരുമാറ്റത്തിനെതിരെ ബസിലെ യാത്രക്കാരി വിഡിയോ സഹിതം പരാതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. 
കഴിഞ്ഞ ദിവസം കൊട്ടിയത്ത് നിന്ന് കൊല്ലത്തേക്കുള്ള മാവേലിക്കര ഫാസ്റ്റ് പാസഞ്ചർ ബസിൽ യാത്ര ചെയ്‌ത യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. യുവതി പകർത്തിയ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. വീഡിയോ പകർത്തുന്നത് കണ്ടിട്ടും ഇയാൾ ലൈംഗിക ചേഷ്‌ടകൾ കാണിക്കുന്നത് അവസാനിപ്പിച്ചില്ലെന്നും യുവതി പരാതിയിൽ വ്യക്തമാക്കിയിരുന്നു. കൊല്ലത്താണ് ഇയാൾ ഇറങ്ങിയത്. ബസിൽ വേറെയും മൂന്ന് സ്‌ത്രീകൾ ഉണ്ടായിരുന്നു.

Advertisement