അതുല്യയുടെ മൃതദേഹം നാളെ പുലർച്ചെ നാലിന്  തിരുവനന്തപുരത്ത് എത്തി ക്കും

Advertisement

ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം തേവലക്കര സ്വദേശിനി അതുല്യ ശേഖറി(30)ന്റെ മൃതദേഹം ഇന്ന് (ചൊവ്വ) രാത്രി യുഎഇ സമയം 10.20ന് എയർ അറേബ്യ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകും. നാളെ പുലർച്ചെ നാലിന് മൃതദേഹം തിരുവനന്തപുരത്ത് എത്തും. അതേസമയം, മൃതദേഹത്തിന്റെ എംബാമിങ് ഇന്ന് യുഎഇ സമയം ഉച്ചയ്ക്ക് മൂന്നിന് ഷാർജ ഫൊറൻസിക് എംബാമിങ് കേന്ദ്രത്തിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. 
അതുല്യയുടെ ഫൊറൻസിക് പരിശോധനാ ഫലം ഇന്നലെ പൊലീസ് ബന്ധുക്കൾക്ക് കൈമാറിയിരുന്നു. ആത്മഹത്യയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതുല്യയുടെ ഭർത്താവ് സതീഷിന് മരണത്തിൽ പങ്കുണ്ടെന്ന് കാട്ടി അഖില ഷാർജ പൊലീസിന് പരാതി നൽകിയിരുന്നു. ഈമാസം 19ന് പുലർച്ചെയാണ് അതുല്യയെ ഷാർജ റോളയിലെ താമസിക്കുന്ന ഫ്ലാറ്റിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് കൊല്ലം ശാസ്താംകോട്ട സ്വദേശിയും ദുബായിൽ നിർമാണ കമ്പനിയിൽ എൻജിനീയറുമായ സതീഷിനെ ഷാർജ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. പിന്നീട് ഇയാൾ താൻ അതുല്യയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും മാധ്യമങ്ങളുടെ മുന്നിൽ വെളിപ്പെടുത്തി. 

Advertisement