വിപഞ്ചികയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

Advertisement

ഷാർജയിലെ വിപഞ്ചികയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഭർത്താവ് നിതീഷ്, നിതീഷിന്റെ സഹോദരി നീതു ബേണി, അച്ഛൻ മോഹനൻ എന്നിവർക്കെതിരെ കൊല്ലത്ത് റജിസ്റ്റർ ചെയ്ത കേസുകളിലാണ് അന്വേഷണം.
2025 ജൂലൈ 9നാണ് വിപഞ്ചികയേയും ഒന്നര വയസ്സുള്ള മകൾ വൈഭവിയേയും ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിപഞ്ചിക സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത ആത്മഹത്യക്കുറിപ്പ് വഴി ഭർതൃകുടുംബത്തിൽ നിന്ന് വിപഞ്ചിക നേരിട്ട പീഡനങ്ങൾ പുറത്തുവന്നത്. തുടർന്ന് ഭർത്താവ് നിതീഷ്, നിതീഷിന്റെ സഹോദരി നീതു ബേണി, അച്ഛൻ മോഹനൻ എന്നിവർക്കെതിരെ മാതാവ് ഷൈലജ കുണ്ടറ പൊലീസിൽ പരാതി നൽകി. തുടർന്ന് ഇവരെ പ്രതികളാക്കി സ്ത്രീധന പീഡന മരണം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നു.

Advertisement