ശബരിമലയിലേയ്ക്കുള്ള നിറപുത്തരി ഘോഷയാത്ര നാളെ

Advertisement

പുനലൂർ: ശബരിമലയിലേയ്ക്കുള്ള നിറപുത്തരി നെൽക്കതിർ ഘോഷയാത്ര നാളെ രാവിലെ 4.30 ന് അച്ചൻകോവിൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും ആരംഭിക്കും. രാവിലെ നിർമ്മാല്യ ദർശനത്തിന് ശേഷം ക്ഷേത്ര മേൽശാന്തിമാർ കതിർ കറ്റകളിൽ തീർത്ഥം തളിച്ച് ശുദ്ധി ക്രിയകൾ നടത്തിയാൽ ശരണം വിളികളോടെ അയ്യപ്പഭക്തർ നെൽക്കറികൾ അലങ്കരിച്ച വാഹനങ്ങളിൽ എത്തിക്കും. തുടർന്ന് നിറപുത്തരി ഘോഷയാത്ര ആരംഭിക്കും. കഴിഞ്ഞ ദിവസം തെങ്കാശിയിലെ ധർമ്മശാസ്താവിൻ്റെ പേരിലുള്ള നെൽപ്പാടങ്ങളിൽ നിന്നും തമിഴ് ഭക്തർ ക്ഷേത്രത്തിൽ എത്തിച്ച നെൽക്കറ്റകൾ ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളും സമീപവാസികളായ സ്ത്രീ ഭക്തജനങ്ങളും ചേർന്ന് നെൽക്കതിർ കറ്റകൾ അടുക്കി പട്ടു ചുറ്റിവച്ചു. നാളെ രാവിലെ 4.30 അച്ചൻകോവിലിൽ നിന്നും യാത്രവഴിയിലെ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി  രാത്രി 7ന് നെൽക്കതിർ ശബരിമല ധർമ്മശാസ്താവിന് മുന്നിൽ സമർപ്പിക്കും.

Advertisement