മുത്തശ്ശി മുത്തച്ഛൻമാരുടെ സംഗമമൊരുക്കി ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം

Advertisement

കരുനാഗപ്പള്ളി .കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ മുത്തശ്ശി മുത്തശ്ശന്മാരുടെ സംഗമം ഒരുക്കി സംഘടിപ്പിച്ച ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം വേറിട്ട അനുഭവമായി. “എവർഗ്രീൻ ആൻ എവർ ലാസ്റ്റിംഗ് എക്പീരിയൻസ് ” എന്ന സംഘടിപ്പിച്ച ചടങ്ങ് നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ഡോ പി മീന ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എൽ ശ്രീലത, മാനേജിംഗ് കമ്മിറ്റി പ്രസിഡൻ്റ് വി പി ജയപ്രകാശ് മേനോൻ, പ്രഥമാധ്യാപിക ടി സരിത, മായാദേവി, എൻ സുഭാഷ്, ജെ പി ജയലാൽ,ശ്രീലേഖ, അഞ്ജലി,അച്ചു,പൂർണ്ണിമ , ജി ആർ ലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു. മുതിർന്നവരും കുട്ടികളും അവതരിപ്പിച്ച വിനോദ മത്സരങ്ങളും കലാപരിപാടികളും നടന്നു.

Advertisement