കരുനാഗപ്പള്ളി.സിആർ മഹേഷ് എം എൽ എ യുടെ ആസ്തിവികസനഫണ്ടിൽ നിന്നും അനുവദിച്ച 42.5 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന തഴവ ഹോമിയോ ആശുപത്രി യുടെ ശിലാസ്ഥാപനം സി ആർ മഹേഷ് എം എൽ എ നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ സദാശിവൻ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ശൈലജ,സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ അഡ്വ.ആർ അമ്പിളിക്കുട്ടൻ,മിനി മണികണ്ഠൻ,മെമ്പർ മാരായ പ്രദീപ്കുമാർ,എംb മുകേഷ്,മോഹനൻപിള്ള,സുശീലാമ്മ,പ്രശാന്തി,സന്ധ്യ,സുമേഷ്,ഡോ.രശ്മി,ഡോ.നീമ
തഴവബിജു,ഡാനിയേൽ,ജോർജ് കുട്ടി എന്നിവർ സംസാരിച്ചു ഏറെ വർഷങ്ങളായിbb അസൗകര്യങ്ങൾഉള്ള കെട്ടിടത്തിലാണ് ഹോമിയോ ആശുപത്രി പ്രവർത്തിച്ചു വന്നിരുന്നത്.ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയിൽ ഉൾപെടുത്തിയാണ് ആശുപത്രി പ്രവർത്തനം ആരംഭിച്ചത്.ചികിത്സക്കായി എത്തുന്നവർക്ക് ഇരിപ്പിടം,മെഡിക്കൽ ഓഫീസർ ക്കുള്ള കോൺസൽട്ടിങ് റൂം,ഫാർമസി റൂം,സ്റ്റോർ റൂം എന്നിവ ഉൾപ്പെടെ വിശാലമായ സൗകര്യങ്ങളോടുകൂടിയ കെട്ടിടം ആണ് നിർമ്മിക്കുന്നത്.തഴവ കൃഷി ഭവൻ കെട്ടിട നിർമാണത്തിനായി എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 45 ലക്ഷം രൂപ വിനിയോഗിച്ചുള്ള കെട്ടിട നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു.






































