ശക്തമായ മഴയിൽ കൊല്ലത്ത് സർക്കാർ സ്കൂളിന്റെ ചുറ്റുമതിൽ തകർന്ന് വീണു. പുന്നല വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൻറെ ചുറ്റുമതിലാണ് കഴിഞ്ഞ ദിവസം തകർന്നുവീണത്. അവധി ദിവസമായതിനാൽ ദുരന്തം ഒഴിവായി.
സ്കൂളിലേക്കുള്ള പ്രാധാന വഴിയോടു ചേർന്ന് മുപ്പതടിയോളം ഉയരത്തിൽ നിർമിച്ച മതിലാണ് നിലം പതിച്ചത്. അടുത്തിടെയാണ് കരിങ്കലിനു പകരം ഹോളോബ്രിക്സ് കൊണ്ട് മതിൽകെട്ടി മണ്ണ് നിറച്ച് കളിസ്ഥലം ഒരുക്കിയത്. നിർമ്മണത്തിലെ അശാസ്ത്രീയതയാണ് മതിൽ തകർന്നുവീഴാൻ കാരണമെന്നാണ് ആക്ഷേപം.
കനം കുറഞ്ഞ ഹോളോബ്രിക്സുകൾ ഉപയോഗിച്ചതാണ് മതിൽ തകർന്നുവീഴാൻ കാരണമെന്നും, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള നിർമ്മാണ രീതികൾ സ്കൂളിൽ അനുവദിക്കരുതെന്നും രക്ഷാകർത്താക്കൾ ആവശ്യപ്പെട്ടു.
































