യു എം സി സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ആഗസ്റ്റ് 5 ന്

Advertisement

കൊല്ലം : നാഷണല്‍ ഹൈവേ വികസനവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികള്‍ക്ക് കേരള ഹൈക്കോടതി വിധിച്ച 2 ലക്ഷം രൂപ ഉടനടി നല്‍കണം എന്നാവശ്യപ്പെട്ടുകൊണ്ട് ആഗസ്റ്റ് 05 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കരുനാഗപ്പള്ളി ലാലാജി ഗ്രന്ഥശാല ഹാളില്‍ വച്ച് യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ (യു എം സി.സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ആഗസ്റ്റ് 5 ന്)കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തുവാൻ തീരുമാനിച്ചു.

യു എം സി കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി പ്രസിഡന്റായി തിരഞ്ഞെടുത്ത റൂഷ.പികുമാര്‍, ജനറല്‍ സെക്രട്ടറി സുധീര്‍ കാട്ടില്‍ തറയില്‍, ട്രഷറർ ഷറഫുദ്ദീൻ നിബ്രാസ്.

യു.എം.സി കരുനാഗപ്പള്ളി ഓഫീസ് ഹാളില്‍ കൂടിയ ജില്ലാ കമ്മിറ്റിയോഗം സംസ്ഥാന ട്രഷററും കൊല്ലം ജില്ലാ പ്രസിഡന്റുമായ നിജാംബഷി ഉത്ഘാടനം ചെയ്തു. യു.എം.സി ഹൈവേ ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍ മാൻ ഡോ.ശശികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ്പ്രസിഡന്റ് റൂഷ.പി.കുമാര്‍ സ്വാഗതവും, സംസ്ഥാന നിര്‍വാഹകസമിതി അംഗം എസ്.ഷംസുദ്ദീന്‍ വെളുത്തമണല്‍ നന്ദിയും പറഞ്ഞു. യു.എം.സി ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് എം.സിദ്ദിഖ് മണ്ണാന്റയ്യം, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ.സുനില്‍കാരാണി, ജില്ലാ സെക്രട്ടറി എം.പി ഫൗസിയാബീഗം, ആര്‍.ആര്‍.പിളള എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ (യു.എം.സി) കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. യു.എം.സി സമരസമിതി ചെയര്‍മാനായി ഡോ.ശശികുമാറിനേയും, യു.എം.സി കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി പ്രസിഡന്റായി റൂഷ പി കുമാറിനേയും ജനറല്‍ സെക്രട്ടറിയായി സുധീര്‍ കാട്ടില്‍തറയില്‍, ട്രഷററായി ഷറഫുദ്ദീന്‍ നിബ്രാസിനേയും സീനിയര്‍ വൈസ്പ്രസിഡന്റായി എസ്.ഷംസുദ്ദീന്‍ വെളുത്തമണല്‍, വൈസ്പ്രസിഡന്റുമാരായി ജയശങ്കര്‍ ശങ്കരമംഗലം ഷീജാകുമാരി പുത്തന്‍തെരുവ്, എം.പി.ഫൗസിയാബീഗം, സെക്രട്ടറിമാരായി വര്‍ഗ്ഗീസ്മാത്യു, ഹാഫീസ് ബൂട്സ് പാലസ്, കുസുമം കരുനാഗപ്പള്ളി എന്നിവരേയും തിരഞ്ഞെടുത്തു. കൂടാതെ 29 അംഗ എക്‌സിക്യുട്ടീവ് കമ്മിറ്റിയേയും തിരഞ്ഞെടുത്തു.

Advertisement