കൊല്ലം എക്സൈസ് നടത്തിയ റെയ്ഡിൽ 2. 260 ഗ്രാം മെത്താം ഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ. മയ്യനാട് പന്ത്രണ്ട് മുറി പുത്തൻ വീട്ടിൽ തെക്കതിൽ വീട്ടിൽ മുഹമ്മദ് ബിലാൽ (23) ആണ് പിടിയിലായത്. കൂടാതെ മറ്റൊരു റെയ്ഡിൽ മുണ്ടക്കൽ ഇരവിപുരം കൊല്ലൂർവിള നഗറിൽ മദീന മനസ്സിൽ വീട്ടിൽ സൽമാൻ (22 ) എന്നയാളെ വീട്ടിൽ വെച്ച് 0.4 ഗ്രാം മേതാഫിറ്റമീനും 5 ഗ്രാം കഞ്ചാവും കൈവശം വച്ച കുറ്റത്തിനും അറസ്റ്റ് ചെയ്തു.
































